ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി മുപ്പതു ലക്ഷം ചെലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്കായി 3.15 ലക്ഷം മാത്രമാണെന്ന ആരോപണവുമായി സ്വരാജ് ഇന്ത്യ എന്ന സംഘടന രംഗത്ത്.
ഉന്നത വിദ്യാഭ്യാസത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി പ്രകാരം അപേക്ഷിച്ച 405 പേരില്‍ 97 പേര്‍ക്കാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് ഡല്‍ഹി സര്‍ക്കാര്‍ വായ്പ നല്‍കിയത്. ബാക്കി വായ്പകളെല്ലാം സമാനമായ കേന്ദ്ര പദ്ധതി പ്രകാരമാണ് നല്‍കിയതെന്നാണ് അറിയുന്നത്. വിവരാവകാശ നിയമപ്രകാരം ഡല്‍ഹി സര്‍ക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവ വ്യക്തമാക്കുന്നതെന്ന് മുന്‍ എ.എ.പി നേതാവായ യോഗേന്ദ്ര യാദവ് പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ഡല്‍ഹിയില്‍ പുതിയതായി നാലു സ്‌കൂളുകള്‍ മാത്രമാണ് പണിതത്. 20 പുതിയ കോളേജുകള്‍ തുടങ്ങുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നിറവേറിയില്ല. 85 സ്‌കൂളുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരെണ്ണം കുറഞ്ഞുവെന്നും യാദവ് പറയുന്നു.
.
Post Your Comments