
വാഷിങ്ടണ്‍ : ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. സിഗററ്റ് കത്തിച്ചപ്പോള്‍ മുഖത്തേക്ക് സിഗററ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് ഡിഗ്രിയോളം പൊള്ളിയതായും നിലവില്‍ താന്‍ ഐസിയുവിലാണെന്നും ഹാള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം.
മുപ്പതുകാരനായ കാരനായ ആഡ്രൂ ഹാളിന്റെ ഏഴ് പല്ലുകളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാറ്ററി ചാര്‍ജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന ഇലക്‌ട്രോണിക് സിഗററ്റ് 2003ലാണ് കണ്ടുപിടിച്ചത്.
Post Your Comments