ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 15 ലേറെ ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. ശനിയാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്. ട്രെയിനിന്‍റെ ഒന്‍പതു ബോഗികളാണ് പാളം തെറ്റിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷയിലെ റയാഡയില്‍നിന്നും 30 കിലോമീറ്റര്‍ മാറി കുലേരി റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രണ്ടു ജനറല്‍ കോച്ചുകളും രണ്ടു സ്ലീപ്പര്‍ കോച്ചും ഒരു എസി ത്രീ ടയര്‍ കോച്ചുമുള്‍പ്പെടെയാണ് പാളം തെറ്റിയത്.
Post Your Comments