
ഡല്‍ഹി / ചെന്നൈ : കഴിഞ്ഞ ഒരാഴ്ചയായി പത്രങ്ങളില്‍ ഒന്നാം പേജില്‍ സ്ഥാനംപിടിച്ച പ്രധാന വാര്‍ത്തയാണ് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭവും. വായനക്കാരെ പിടിച്ചിരുത്താന്‍ ആകര്‍ഷകമായ പല തലക്കെട്ടുകള്‍ കൊടുക്കാന്‍ പത്രങ്ങള്‍ തമ്മില്‍ മത്സരമാണ്. എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്ത തലക്കെട്ടാണ് ഒരു പ്രമുഖ ദേശീയദിന പത്രം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തിലാണ് ‘ ജെല്ലിക്കാറ്റ്’ എന്ന ഒറ്റ വാചകത്തില്‍ തമിഴ്‌നാട്ടിലെ പ്രക്ഷോഭത്തിന്റെ തീവ്രത കൊടുത്തിരിക്കുന്നത്. ഈ ഒരു തലക്കെട്ടിലൂടെ തമിഴ് മക്കളുടെ ജെല്ലിക്കെട്ട് എന്ന വികാരത്തെ വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും
Post Your Comments