KeralaNews

അപ്പീലിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ : മത്സരത്തിന് അപ്പീലുമായി മന്ത്രിപുത്രന്‍

കണ്ണൂര്‍ : അപ്പീല്‍ പ്രളയത്തില്‍ നിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് സമഗ്രപരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ മന്ത്രിപുത്രന്‍ മത്സരിച്ചത് അപ്പീലിലൂടെ. കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ മകനാണ് മോണോആക്ടില്‍ അപ്പീലിലൂടെ മത്സരിക്കാന്‍ എത്തിയത്. അന്തിക്കാട് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വി.എസ്.നിരഞ്ജന്‍ കൃഷ്ണയാണ് അപ്പീല്‍ നല്‍കി മത്സരത്തിന് എത്തിയത്. കുന്നംകുളത്ത് നടന്ന തൃശൂര്‍ ജില്ലാകലോത്സവത്തില്‍ മോണോ ആക്ടില്‍ നിരഞ്ജന്‍ എ.ഗ്രേഡ് നേടിയെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന് വിധി നിര്‍ണയത്തില്‍ പാകപ്പിഴയുണ്ടെന്ന്് കാണിച്ച് അപ്പീല്‍ നല്‍കി. ഇതേ തുടര്‍ന്നാണ് നിരഞ്ജന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ സംസ്ഥാനതല കലോത്സവത്തില്‍ 25 പേര്‍ പങ്കെടുത്ത മോണോ ആക്ടില്‍ 20 പേര്‍ക്ക് എ ഗ്രേഡിനും അഞ്ച് പേര്‍ക്ക് നോ ഗ്രേഡും വിധിക്കര്‍ത്താക്കള്‍ വിധിച്ചു. ഇതില്‍ നിരഞ്ചന് നോ ഗ്രേഡാണ് ലഭിച്ചത്.

ചരിത്രത്തില്‍ ഏറ്റവും അധികം അപ്പീലുകള്‍ ഉള്ള കലോത്സവമായി 57-ാമത് സ്‌കൂള്‍ കലോത്സവം മാറുന്നതിനിടെയാണ് മന്ത്രിയുടെ മകന്‍ മത്സരത്തിനെത്തിയതെന്ന് ശ്രദ്ധേയമാണ്

shortlink

Post Your Comments


Back to top button