FootballSports

ഇന്ത്യന്‍ ഫുട്‌ബോള്‍താരത്തോട് കളിനിര്‍ത്തി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദേശം

ജമ്മു : സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന്‍ രാജി വെക്കുമെന്ന നിലപാടുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം. കശ്മീര്‍ സ്‌കൂളിലെ കായികധ്യാപക ജോലി രാജിവെക്കുമെന്നാണ് ഇന്ത്യന്‍ ടീമിന് വേണ്ടി 14 വര്‍ഷമായി ബൂട്ടണിയുന്ന  ഇഷ്ഫാഖ് അഹമ്മദിന്റെ ഭീക്ഷണി. ഡിസംബര്‍ മുതല്‍ ജോലിയില്‍ കയറിയ ഇഷ്ഫാഖിനോട് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കാന്‍ പറഞ്ഞതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. “എയറോനോട്ടിക്കല്‍ എഞ്ചിനീയറോട് സൈക്കിള്‍ നന്നാക്കാന്‍ പറയുന്ന രീതിയിലുള്ള കാര്യങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന്” ഇഷ്ഫാഖ് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് പാരമ്പര്യ നൃത്തമായ ‘റൗഫ്’ പരിശീലിപ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. കൂടാതെ കാശ്മീരിലെ യുവാക്കള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ജോലിയിലേക്ക് ഇഷ്ഫാഖിനെ മാറ്റാന്‍ ശ്രമിക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.

shortlink

Post Your Comments


Back to top button