KeralaNews

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം : ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഫേസ്ബുക്കില്‍ ഇടുന്നതും കുറ്റകരം

കൊച്ചി : ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ ഫേസ്ബുക്കിലോ മറ്റു സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ഹൈകോടതി അറിയിച്ചു. വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ ദുരുദ്ദേശം ഇല്ലെങ്കിൽ പോലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമത്തിലെ 23(4) വകുപ്പനുസരിച്ച് കുറ്റകരമാകുമെന്നു കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള റിപ്പോർട്ടോ, കമ്മന്റുകളോ പാടില്ലെന്നാണ് നിയമത്തിലുള്ളത്. തിരിച്ചറിയാൻ സഹായകരമായ പേര്,മേൽവിലാസം,കുടുംബ പശ്ചാത്തലം,സ്കൂൾ തുടങ്ങിയ വിവരങ്ങൾ മാധ്യമ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്താൻ പാടില്ല. കുട്ടിയുടെ ഭാവിയെയും,തൊഴിലിനേയും ബാധിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ പാടില്ലെന്ന് പറയുന്നതിന്റെ ഉദ്ദേശം 23 ആം വകുപ്പിൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള രേഖ ഫേസ്ബുക്കിൽ ഇട്ടതിന്റെ പേരിൽ ബാലാവകാശ കമ്മീഷൻ ചോദ്യം ചെയ്ത നടപടിക്കെതിരെ നെയ്യാറ്റിൻകര സ്വദേശി എസ്സ്.ആർ സുധീഷ് കുമാർ സമർപ്പിച്ച ഹര്‍ജി തള്ളി കൊണ്ടുള്ള കോടതി വിധിയാണ് പുറത്ത് വന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ നിയമോപദേഷ്ടാവായ ഹർജിക്കാരൻ അതിക്രമം നടത്തിയവരെ കുടുക്കാൻ വേണ്ടിയാണ് പോസ്റ്റ് ഇട്ടതെന്നും, നടപടി നല്ല ഉദ്ദേശത്തിന്നാണെന്നും വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button