
വസ്ത്രശാലക്ക് തീപിടിച്ചു. കെട്ടിടത്തില്‍ പുക ഉയരുന്നതുകണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതുമൂലം വന്‍ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
സ്ത്രീകളുള്‍പ്പെടെ 250 ജീവനക്കാർ ഇതേ സമയം സ്ഥാപനത്തിലുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 50 പേരെ രക്ഷപെടുത്തിയതായി അഗ്നിശമനസേന മേധാവി രാജാ രാം യാദവ് പറഞ്ഞു അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു അഗ്നിശമനസേന മേധാവി അറിയിച്ചു.
Post Your Comments