ന്യൂഡൽഹി : എയര്‍ ഇന്ത്യ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. സ്ഥിരം ജീവനക്കാരുടെ ശമ്പളം എയർ ഇന്ത്യ രണ്ടു ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമാണ് ശമ്പളം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ എയര്‍ ഇന്ത്യക്കു സാമ്പത്തിക ലാഭം ഉണ്ടായതിനാലാണ് വനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതെന്നു എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ. ജയചന്ദ്രന്‍ പറഞ്ഞു.
ഇന്ധന വിലയിലുണ്ടായ കുറവും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിലൂടെ എയര്‍ ഇന്ത്യക്കു സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിച്ചു.ഏകദേശം പത്തൊൻപതിനായിരം ജീവനക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്.
Post Your Comments