ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയേയുള്ളൂ എന്നും ഇന്ത്യന്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് അടിസ്ഥാന കര്‍ത്തവ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംസ്ലിം ഉലെമാസ്, മത പണ്ഡിതര്‍, ഇന്റലക്ച്ച്വല്‍സ് തുടങ്ങിയവുള്‍പ്പെട്ട ഡെലഗേറ്റിംഗ് മീറ്റിംഗില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്ക് മോദി സ്വീകരിച്ച നടപടികളെ ഡെലഗേറ്റുകള്‍ പ്രശംസിച്ചു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നോട്ട് റദ്ദാക്കലിനെ പിന്തുണച്ച ഡെലഗേറ്റുകള്‍ അഴിമതി തുടച്ചുനീക്കുന്നതില്‍ തങ്ങളുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള സമൂലമാറ്റത്തിനുള്ള ശ്രമത്തെ യുവാക്കള്‍ ചെറുത്തു തോല്‍പ്പിച്ചതിനെ മോദി പ്രശംസിച്ചു.
Post Your Comments