
നൂട്ടെല്ലയുടെ ചേരുവകകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. നൂട്ടെല്ല ഉണ്ടാക്കിയിരിക്കുന്ന ചേരുവകള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. അത് അതിന്റെ കുപ്പിയുടെ പുറത്ത് എഴുതിയിട്ടുമുണ്ട്. പാമോയില്‍, കൊഴുപ്പ് നീക്കിയ പാല്‍പ്പൊടി, കൊക്കോ പൊടി, ഹേസല്‍നട്ട് പൊടി, പഞ്ചസാര എന്നിവയാണ് നൂട്ടല്ലയിലെ പ്രധാന ചേരുവകള്‍. എന്നാല്‍ പഞ്ചസാരയുടെ അളവ് മറ്റെല്ലാ ചേരുവകളേയും കടത്തിവെട്ടി വളരെ മുന്നിലാണ്. ഇതുതന്നെയാണ് നൂട്ടല്ല തീറ്റക്കാരെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ അളവ് പഞ്ചസാരയാണോ ഇങ്ങനെ ആസ്വദിച്ച് തങ്ങള്‍ ഭക്ഷിച്ചിരുന്നതെന്നാണ് പലരും അതിശയത്തോടെ ചോദിക്കുന്നത്.
ശതമാനക്കണക്ക് പറഞ്ഞാല്‍ 58% പഞ്ചസാരയാണ് നൂട്ടല്ലയില്‍ ഉള്ളത്. മറ്റുള്ള ചേരുവകകളില്‍ കൂടുതലുള്ളത് പാമോയിലും. പാമോയില്‍ ക്യാന്‍സറിനുകാരണമാകുമെന്നുള്ള ആരോപണങ്ങളെ ഒരുവിധത്തിലാണ് നൂട്ടല്ലയുടെ നിര്‍മാതാക്കളായ ഫെററോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിരോധിച്ചത്. ഇപ്പോള്‍ ഈ ചിത്രംകൂടി വൈറലാകുമ്പോള്‍ ഫെററോ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
Post Your Comments