India

കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്കതിരെ കൂട്ടപ്പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കുള്ള ഓണ്‍ലൈന്‍ പരാതി വൈറലാകുന്നു

ന്യൂഡല്‍ഹി•കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് കൂട്ടപ്പരാതിയുമായി ഓണ്‍ലൈന്‍ കൂട്ടായ്മ. അഭിഭാഷകയായ അഡ്വ. മോണിക അറോറയുടെ നേതൃത്വത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും അധ്യാപകരും സംരംഭകരും ഗവേഷക വിദ്യാര്‍ത്ഥികളും അടങ്ങിയ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

1957 ല്‍ കമ്മ്യൂണിസ്റ്റ് സര്കക്ര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേരളത്തില്‍ നടന്ന മാര്‍ക്സിറ്റ്‌ അതിക്രമങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ 267 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റ്‌ കൊലക്കത്തിയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അടുത്തിടെ കേരളത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ പരാതിയില്‍ അക്കമിട്ട് നിരത്തുന്നു. ആഭ്യന്തരമന്ത്രി ഇടപെട്ട് കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്ക് ശ്വാശ്വതമായ പരിഹാരമുണ്ടാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന പരാതിയില്‍ ഇതിനോടകം നിരവധിപേര്‍ ഒപ്പുവച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന കൊലപാതകത്തോടെ മുന്‍പെങ്ങുമില്ലാത്ത വിധം സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനോട് ജനങ്ങള്‍ക്കിടയില്‍ വികാരം ശക്തിപ്പെട്ടിരിക്കുകയാണെന്നാണ് പരാതിയോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.

പരാതി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

shortlink

Related Articles

Post Your Comments

Related Articles


Back to top button