ന്യൂഡല്‍ഹി : കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തുടനീളം നടന്നുവരുന്ന ഡിജിധന്‍ മേളകളിലൂടെ ഇതിനകം 3.81 ലക്ഷം ഉപഭോക്താക്കളും21,000 കച്ചവടക്കാരും, 60.09 കോടിരൂപയ്ക്കുള്ള പ്രൈസ്മണി ജേതാക്കളായി. 24 ഡിജിധന്‍ മേളകളിലൂടെയാണ് ഈ സമ്മാനങ്ങള്‍ കരസ്ഥമാക്കിയതെന്ന് കേന്ദ്ര ഇലക്ട്രോണിക്, വിവരസാങ്കേതിക വിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് ന്യൂഡല്‍ഹിയില്‍ അറിയിച്ചു. നിതി ആയോഗിന്റെ ലക്കി ഗ്രാഹക്ക്യോജന, ഡിജിധന്‍ വ്യാപാര്‍യോജന എന്നീ സമ്മാന പദ്ധതികളിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.
ചെറുകിടകര്‍ഷകര്‍, തൊഴിലാളികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ സമ്മാന ജേതാക്കളില്‍പ്പെടും. കഴിഞ്ഞ മാസം 25-ാം തീയതിതുടക്കമിട്ട സമ്മാന പദ്ധതികള്‍ ഇക്കൊല്ലം 14 വരെ തുടരും. രാജ്യത്തുടനീളം നൂറിലേറെ ഡിജിധന്‍ മേള നടത്താനാണ് പരിപാടിയിട്ടിരിക്കുന്നത്.
Post Your Comments