India

അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചു

ന്യൂ ഡൽഹി : അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ് ദാരുണമായ സംഭവം. ശുചിമുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും തനിക്ക് വഴങ്ങിയാല്‍ മാത്രമേ തുറന്നുവിടൂ എന്നും വിദ്യാര്‍ത്ഥി പറഞ്ഞതായും അദ്ധ്യാപികയുടെ പരാതിയിൽ പറയുന്നു. വിദ്യാർത്ഥിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

രണ്ട് ഷിഫ്റ്റായാണ് സ്കൂളിൽ ക്ലാസ്സുകൾ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള ആദ്യത്തെ ഷിഫ്റ്റിനുശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ധ്യാപിക ശുചിമുറിയിൽ കയറിയ സമയത്തായിരുന്നു സംഭവം. പുറത്തു നിന്ന് ശുചിമുറി പൂട്ടിയെന്ന് മനസിലാക്കിയ അദ്ധ്യാപിക വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോയാണ് വിദ്യാർത്ഥി മോശമായി പ്രതികരിച്ചത്. ഇതേ തുടർന്ന് അദ്ധ്യാപിക ഒച്ചവെച്ചപ്പോള്‍ വിദ്യാര്‍ത്ഥി ഓടി രക്ഷപെട്ടെന്ന് പോലീസ്സ് പറഞ്ഞു. ശബ്ദം കേട്ടെത്തിയ ഓഫീസ് ജീവനക്കാരനാണ് വാതിൽ തുറന്ന് അദ്ധ്യാപികയെ രക്ഷപ്പെടുത്തിയത്.

ഉടൻ തന്നെ ഇക്കാര്യം പ്രധാനാദ്ധ്യാപകനെ അറിയിച്ചു. സ്കൂളിലെ മുന്നൂറോളം  വിദ്യാർഥികളിൽ നിന്ന് ആളെ തിരിച്ചറിയാൻ സാധിക്കാത്തതിനാലാണ് പോലീസിൽ പരാതിപ്പെട്ടത്. 354- എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പ്രതിയെ ഉടൻ പിടി കൂടുമെന്നും ഡിസിപി നൂപുര്‍ പ്രസാദ് പറഞ്ഞു.

shortlink

Post Your Comments


Back to top button