
ജലന്ധർ : കോടികണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടി. പഞ്ചാബിലെ ഫിരോജ്പൂരില്‍നിന്നുമാണ് 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടിയത്. സംശയാസ്പതമായ സാഹചര്യത്തിൽ ബിഎസ്എഫ് നടത്തിയ പരീശോധനയിലാണ് മൂന്നു പായ്ക്കറ്റുകളിലായി 2.5 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. കൂടാതെ രു ചൈനീസ് തോക്കും, 13 തിരകളും പ്രദേശത്തുനിന്നു കണ്ടെത്തിയെന്നും ബി.എസ്സ്.എഫ് മേധാവി അറിയിച്ചു.
ഇതുവരെ 7.5 കിലോഗ്രാം ഹെറോയിൻ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയതായും. രണ്ടു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശ് പൗരനെയും ഇതുവരെ അറസ്റ്റു ചെയ്തിടുണ്ടെന്നും ബിഎസ്എഫ് മേധാവി പറഞ്ഞു.
Post Your Comments