
ആഗ്ര : ബസ്സ് മറിഞ്ഞ് സ്ത്രിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. ഫത്തേപൂര്‍ സിക്രിയില്‍ വിനോദ യാത്ര പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടര്‍ ട്രോളിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.
അമിത വേഗമാണ് അപകടത്തിനു കാരണമെന്നും, ബസ് ഡ്രൈവറെ കസ്റ്റടിയിലെടുത്തതായും പോലീസ് പറഞ്ഞു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments