ന്യൂഡല്‍ഹി : ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30,000ത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിലെ പരിധി 50,000ത്തിൽ നിന്നുമാണ് 30000 രൂപയായി കുറയ്ക്കുന്നത്.
പുതിയ നിബന്ധന നിലവിൽ വന്നാൽ 30,000 രൂപയില്‍ കൂടുതലുള്ള എല്ലാ മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്കും പാന്‍കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കും. കൂടാതെ ഒരു പരിധിക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്.
Post Your Comments