കോട്ടക്കൽ: കേരളത്തിൽ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ തലപൊക്കികൊണ്ടിരിക്കുകയാണ്.എന്തിനേറെ ദേശീയഗാനത്തെപ്പോലും അപമാനിക്കുന്ന അവസ്ഥവരെ വന്നെതെയിരിക്കുന്നു. ദേശീയഗാനത്തിന്റെ പ്രാധാന്യംപോലും മനസിലാക്കാതെ പാഠപുസ്തകത്തിൽ ദേശീയഗാനത്തെ അപൂര്‍ണമായി അച്ചടിച്ചിരിക്കുന്നു. മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇറക്കിയ ‘കളിപ്പെട്ടി’ എന്ന വിവരസാങ്കേതികവിദ്യ പാഠപുസ്തകത്തിലാണ് ദേശീയ ഗാനത്തിലെ അവസാനവരിയായ ‘ജയ,ജയ,ജയ ജയഹേ’ ഇല്ലാത്തത്.
കഴിഞ്ഞ ദിവസങ്ങളിലാണ് പുസ്തകം സ്‌കൂളുകളില്‍ വിതരണത്തിനെത്തിയത്.
എസ്.സി.ഇ.ആര്‍.ടി.ക്കുവേണ്ടി ഐ.ടി.അറ്റ് സ്‌കൂള്‍ പ്രൊജക്റ്റ് അധികൃതരാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
Post Your Comments