ഹൈദരാബാദ്: സിനിമ കാണാന്‍ പോലീസുകാര്‍ക്ക് അവധി നല്കി തെലങ്കാനയിലെ ആദിലാബാദിലെ ജില്ലാ പോലീസ് മേധാവി. ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കട്ടരാമയ്യ എന്ന സിനിമ കാണുന്നതിനാണ് എസ്.പി പോലീസുകാര്‍ക്ക് അവധി നൽകിയത്. ആദിലാബാദ് ജില്ലയില്‍ തന്നെ നിര്‍മ്മിച്ച കുറഞ്ഞ ബജറ്റിലുള്ള സിനിമയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കട്ടരാമയ്യ. ആത്മാര്‍ത്ഥമായി ജോലി ചെയ്താല്‍ കോൺസ്റ്റബിൾമാർക്കും മാതൃകയാകാം എന്ന രീതിയിലുള്ളതാണ് സിനിമയുടെ കഥ.
വന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സിനിമ കാണാന്‍ അവധി നല്‍കാറുണ്ട്. ഈ മാതൃക പിന്തുടര്ന്നാണ് പോലീസുകാര്‍ക്ക് അവധി നല്കാന് തീരുമാനിച്ചതെന്ന് ആദിലാബാദ് എസ്.പി ശ്രീനിവാസ് അറിയിച്ചു. എസ്.പിയുടെ നിര്‍ദ്ദേശം അറിഞ്ഞതോടെ തീയറ്റര്‍ ഉടമകളും പോലീസുകാര്‍ക്ക് ടിക്കറ്റ് സ്പോണ്സര് ചെയ്യാന്‍ തയ്യാറായി.
Post Your Comments