തിരുവനന്തപുരം : വരുമാന നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ നടപടിക്കൊരുങ്ങി കെ.എസ്സ്.ആർ.ടി.സി. കേരത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും നഷ്ടത്തിൽ ബസ്സോടിച്ചാൽ ഡിപ്പോ മേധാവിക്കായിരിക്കും പണി ലഭിക്കുക. ദിവസം 10000 രൂപ വരുമാനം ലഭിച്ചില്ലെങ്കിൽ ഡിപ്പോ മേധാവി ഉത്തരവാദിത്തം ഏൽക്കണമെന്നുള്ള പ്രത്യേക ഉത്തരവ് കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം പുറത്തിറക്കി.
വരുമാനമില്ലാത്ത സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ജനുവരി 31-നുള്ളില്‍ വരുമാനംകൂട്ടണം ഇല്ലെങ്കിൽ വരുമാനംകൂട്ടാന്‍ അതുവരെ ചെയ്ത നടപടികള്‍ വിശദീകരിക്കണം. തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഉത്തരവില്‍ പറയുന്നു. ദിവസം 10000 രൂപയിൽ താഴെ വരുമാനമുള്ള സര്‍വ്വീസ്സുകളാണ് .എസ്സ്.ആർ.ടി.സിക്ക് നഷ്ടം ഉണ്ടാക്കുന്നത്. ഇവ പുനഃക്രമീകരിക്കുന്നതിന് രണ്ടുമാസത്തെ സമയം ഡിപ്പോമേധാവികള്‍ക്ക് അനുവദിച്ചിരുന്നു. ബസ് സമയം മാറ്റുക, ജീവനക്കാരെ മാറ്റുക തുടങ്ങിയ പരീക്ഷണങ്ങള്‍ക്ക് അവസരം നല്‍കിയശേഷമാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.
നഷ്ടമുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുന്നത് മാത്രമല്ല ഡിപ്പോ മേധാവികളുടെ ചുമതല. പുനഃക്രമീകരിച്ചവ നിരീക്ഷിച്ച് വരുമാനം മെച്ചപ്പെടുത്തിയേ പറ്റൂ എന്ന കര്‍ശന നിര്‍ദേശമാണ് സർക്കുലറിൽ നൽകിയിട്ടുള്ളത്.
Post Your Comments