International

ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര്‍ മരിച്ചു

റോം : ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര്‍ മരിച്ചു. ഇറ്റലിയിലെ അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് വിദേശവിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ഹോട്ടലിനു മുകളിലേക്കു ഇടിഞ്ഞുവീണത്. അപകടത്തില്‍ 30 പേര്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് റിഗോപിയാനോ ഹോട്ടലില്‍ 20 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നാണ് മഞ്ഞുവീഴ്ചയുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്കു സ്ഥലത്തെത്താനായത്. നാല് ഭൂകമ്പങ്ങളാണ് ബുധനാഴ്ച ഇറ്റലിയില്‍ ഉണ്ടായത്. പല ഗ്രാമങ്ങളും പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button