KeralaNews

കാശില്ല എന്ന പരാതിക്ക് പരിഹാരമായി : ഇനി ചില്ലറ റെഡി, കലോത്സവ നഗരിയില്‍ മൊബൈല്‍ എ.ടി.എം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂരില്‍ മൊബൈല്‍ എ.ടി.എം സൗകര്യവും. കലോത്സവ നഗരിയിലെ പലവേദികളിലും മൊബൈല്‍ എ.ടി.എം സൗകര്യവുമായി കേരള ഗ്രാമീണ്‍ ബാങ്ക് രംഗത്തെത്തി. ഇതോടെ കലോത്സവ നഗരിയിലെ മൊബൈല്‍ എ.ടി.എമ്മില്‍ 100,500,2000 എന്നീനോട്ടുകള്‍ സുലഭമായി.

ഒരു ദിവസം പതിനായിരം രൂപവരെ പിന്‍വലിക്കാവുന്ന ഈ എ.ടി.എം കൗണ്ടറില്‍ നിന്നും ആദ്യ ദിനം പിന്‍വലിച്ചത് എട്ട് ലക്ഷത്തോളം രൂപയാണ്.കേരള ഗ്രാമീണ്‍ ബാങ്ക് കണ്ണൂ ഹെഡ് ഓഫീസിനു കീഴിലുള്ള ഈ മൊബൈല്‍ എ.ടി.എം എല്ലാവേദികളിലും സന്ദര്‍ശനം നടത്തുന്നു. വിവിധ ജില്ലകളില്‍ നിന്നും കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക ് വലിയ ആശ്വാസമാണ് ഈ മൊബൈല്‍ എ.ടി.എം.

കറന്‍സി നിരോധനം എ.ടി.എമ്മുകളെ ബാധിച്ചപ്പോള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സര്‍വ്വീസ് നടത്തിയിരുന്ന ഈ മൊബൈല്‍ എ.ടി.എം, ഉത്സവങ്ങളിലും മറ്റ് സര്‍ക്കാര്‍ പൊതുപരിപാടികളിലും ആവശ്യാനുസരണം ഇവര്‍ സര്‍വ്വീസ് നടത്താറുണ്ട്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ആവശ്യപ്രകാരം ആണ് കലോത്സവ നഗരിയില്‍ മൊബൈല്‍ എ.ടി.എം പ്രവര്‍ത്തിക്കുന്നത്.

ബി എസ് എന്‍ എല്‍ 3ജി മൊബൈല്‍ നെറ്റവര്‍ക്കാണ് എ.ടി.എം പ്രവര്‍ത്തനത്തിനായി ബാങ്ക് ആശ്രയിക്കുന്നത് .എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ അതിനെ നേരിടാന്‍ ടെക്‌നീഷ്യന്‍മാരും എ.ടി.എമ്മിനൊപ്പമുണ്ട്. ഇനിയുള്ള എല്ലാ ദിവസങ്ങളിലും കലോത്സവ നഗരിയില്‍ മൊബൈല്‍ എ.ടി.എം സൗകര്യം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button