ചെന്നൈ:ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവസിക്കുമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഒരു ദിവസത്തെ ഉപവാസം എടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നടികർ സംഘത്തോടൊപ്പമായിരിക്കും നാളെ ( വെള്ളിയാഴ്ച ) റഹ്‌മാൻ ഉപവസിക്കുക. നേരത്തെ തന്നെ തമിഴ്‌നാട് നടികർ സംഘവും വിദ്യാർത്ഥികളും ജെല്ലിക്കെട്ടിനുവേണ്ടി കടുത്ത പ്രക്ഷോഭം ആണ് നടത്തുന്നത്. നാളെ തമിഴ്‌നാട്ടിൽ ബന്ദും ആഹ്വാനം ചെയ്തിരിക്കുകയാണ്.തമിഴ്നാടിന്‍റെ ആത്മാവിന് വേണ്ടിയാണ് തന്‍റെ നിരാഹാരമെന്ന് റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. മുന്‍ ലോക ചെസ് ചാമ്ബ്യന്‍ വിശ്വനാഥന്‍ ആനന്ദ്, സിനിമാ താരങ്ങളായ കമല്‍ഹാസന്‍, വിജയ്, രജനീകാന്ത് തുടങ്ങിയവരും ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.
Post Your Comments