Technology

ജി6സുമായി എൽ.ജി

ജി5 എന്ന ഫ്ളാഗ്ഷിപ് മോഡലിനു ശേഷം തങ്ങളുടെ പുത്തൻ ഫോണായ ജി6 എൽ.ജി ഈ വർഷം പുറത്തിറക്കുമെന്നു സൂചന. ഇത് വരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഫോൺ ആയിരിക്കും ജി6 എന്ന് കമ്പനി അവകാശപെടുന്നു. പുതിയ ഫോണിന്റെ വരവ് അറിയിച്ച് കൊണ്ട് ഒരു ടീസർ തന്നെ കമ്പനി പുറത്തിറക്കി. സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളോട് അവരുടെ സങ്കല്പത്തിലുള്ള ഫോണ്‍ എങ്ങനെയായിരിക്കും എന്ന് ചോദിച്ചുകൊണ്ടാണ് ടീസര്‍ വീഡിയോ പുരോഗമിക്കുന്നത്. എല്ലാം തികഞ്ഞ സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്ന്‍ ടീസര്‍ വീഡിയോ സൂചിപ്പിക്കുന്നു.

‘നിങ്ങളുടെ ഈ വര്‍ഷത്തെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ’ എന്ന ആശംസകളോടെ തുടങ്ങുന്ന വീഡിയോ, ഉപയോക്താക്കള്‍ ഈ വര്‍ഷം ഫെബ്രുവരി വരെ കാത്തിരിക്കണമെന്ന സൂചനയോടെയാണ് അവസാനിക്കുന്നത്. കൈയിൽ നിന്ന് താഴെ വീഴാത്തതും ,വാട്ടർ പ്രൂഫ് സംവിധാനവുമുള്ള ഫോണായിരിക്കും എൽ ജി നിർമിക്കുക.  ലോഹവും ഗ്ലാസും ചേര്‍ന്ന മനോഹര രൂപകല്‍പ്പനയും ഫോണിനെ ആകര്‍ഷകമാക്കും.

gsmarena_003

5.7 ഇഞ്ച് ക്യൂഎച്ച്‌ഡി-പ്ലസ് 2880 x 1440 പിക്സല്‍ റെസല്യൂഷന്‍ ഡിസ്പ്ലേ ആയിരിക്കും ജി6ന് എന്നാണ് സൂചന. എല്‍ജിയില്‍ നിന്നുമുള്ള ആദ്യത്തെ വാട്ടര്‍ റെസിസ്റ്റന്റ് ഫോണ്‍ എന്നതിനൊപ്പം വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും, അതിവേഗ ചാര്‍ജിങ് സൗകര്യവും ഒരുക്കുന്നുണ്ട്. കണ്ണ് കൊണ്ട് കാണുന്നതെല്ലാം ഏകദേശം അതുപോലെ പകര്‍ത്താന്‍ കഴിയുന്ന വൈഡ് ആംഗിള്‍ ലെന്‍സ് പിടിപ്പിച്ച ഇരട്ട ക്യാമറയായിരിക്കും പ്രധാന സവിശേഷത. സാംസങ് ഗാലക്സി ഫോണുകളിലെ ബാറ്ററി തകരാറു മൂലമുള്ള ചൂടും അതിനെത്തുടര്‍ന്നുള്ള പൊട്ടി ത്തെറികളും മുൻ നിർത്തി ജി 6 ന്റെ സിസ്റ്റം ഓണ്‍ചിപ്പില്‍ നിന്നും ചൂട് പുറത്തേക്ക് പോകാന്‍ ചെമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

LG G6

നിലവില്‍ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ച്‌ വരുന്ന ഈ പൈപ്പ് അധിഷ്ഠിത കൂളിങ് സംവിധാനം മൊബൈല്‍ ഫോണുകളിലെത്തുന്നത് നല്ലൊരു സൂചനയാണ്. ഇത്തരത്തില്‍ 10 ശതമാനം വരെ ചൂട് കുറയ്ക്കാന്‍ കഴിയുമെന്നാണ് എൽ ജി അവകാശപ്പെടുന്നത്.

സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍ എന്ന്‍ പ്രതീക്ഷിക്കുന്ന ഫോണിന് 6 ജിബി റാമായിരിക്കും ഉൾപ്പെടുത്തുക.സ്‌പെയിനിലെ ബാഴ്സലോണയില്‍ ഫെബ്രുവരി 27 നു ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ്സില്‍ ജി 6 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. യുഎസ്ബി സി ടൈപ് പോര്‍ട്ടോടെ എത്തുന്ന ഫോണിന് 40,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

എല്‍.ജി 5
എല്‍.ജി 5

shortlink

Post Your Comments


Back to top button