
വിപണിയിലെത്താന്‍ തയ്യാറായി ഷവോമിയുടെ റെഡ് മി നോട്ട് 4. ഓണ്‍ലൈന്‍ വ്യാപാര കമ്പനി ആയ ഫ്ളിപ്കാര്‍ട്ടിലൂടെ ജനുവരി 19നാണ് നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഫിംഗര്‍ പ്രിന്റ് സ്കാനറും, ഇന്‍ഫ്രാറെഡ് സെന്‍സറും ഉള്‍പ്പെടുത്തിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ അടിസ്ഥാനമായ എംഐയുഐ 8ലായിരിക്കും പ്രവര്‍ത്തിക്കുക.
ലോഹ നിര്‍മിതമായ റെഡ് മി നോട്ട് 4 ഗോള്‍ഡ്, ഗ്രെ, സില്‍വര്‍ നിറങ്ങളിലാണ് ചൈനയില്‍ വിപണിയിലെത്തിയത്. . 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും നോട്ട് 4 ന് കമ്പനി നല്‍കിയിട്ടുണ്ട്. 128 വരെ സംഭരണശേഷി ഉയര്‍ത്താന്‍ സാധിക്കുന്ന നോട്ട് 4ന് 4100എംഎഎച്ച് ബാറ്ററി ആയിരിക്കും ജീവന്‍ നല്‍കുക.
ഇതോടപ്പം റെഡ് മിയുടെ ഏറ്റവും പുതിയ ഫോണിന്റെ വിലവിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ് മി 4ന്റെ രണ്ടു വേരിയന്റുകള്‍ കമ്പനി ചൈനയില്‍ പുറത്തിറക്കിയത്. രണ്ട് ജിബി റാമും 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുമുള്ള മോഡലിന് ഏകദേശം 9000 രൂപയും , മൂന്ന് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 12,000 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.
Post Your Comments