കൺമണിയെ അടുത്തറിയുന്നവർക്ക് അവൾ ഒരു അത്ഭുതമല്ല, കാരണം ഏതൊരു സാധാരണക്കാരനും അപ്രാപ്യമായ കഴിവുകൾ തന്റെ കാൽക്കീഴിലാക്കിയ കൊച്ചു മിടുക്കിയാണ് കണ്മണി. അഷ്ടപദി പാടിയാണ് കണ്മണി കാലോത്സവ വേദിയിൽ എല്ലാവര്ക്കും സുപരിചിതയായതു. എന്നാൽ സ്വന്തം കാലുകൾ കൊണ്ട് ചിത്രം വരച്ചും വയലിൻ വായിച്ചും കുറുമ്പ് കാണിക്കുന്ന അനുജനെ നുള്ളിയും കണ്മണി ഒരു വിസ്മയമാകുകയാണ്.എല്ലാവരുടെയും കയ്യക്ഷരം നല്ലതാണെങ്കിൽ കൺമണിയുടെ കാലക്ഷരം ആണ് മാഷുമാർക്കു പ്രിയങ്കരം.
താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി ജനിച്ചപ്പോഴേ വൈകല്യങ്ങളുമായാണ് ജനിച്ചത്.രണ്ടു കൈകളും ഇല്ല, കാലുകൾ കൈക്കലാക്കി അവൾ വളർന്നു. എല്ലാവരെയും അതിശയിപ്പിച്ച്.വര്‍ക്കല സി.എസ്. ജയറാമിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന ഈ പ്രതിഭ രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കര്‍ണാടക സംഗീത വിഭാഗത്തില്‍ മത്സരിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കേരളത്തിലെ കലാസ്നേഹികളുടെ കണ്ണിലുണ്ണിയായ കണ്മണി. ഒട്ടേറെ കച്ചേരികളും ചിത്രപ്രദർശനങ്ങളും ഇതിനകം തന്നെ കണ്മണി നടത്തി. കൺമണിയുടെ പ്രിയപ്പെട്ട ബിന്ദു ടീച്ചറാണ് കൺമണിയെ സ്‌കൂളിൽ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും.ഠിക്കാന്‍ മിടുക്കിയായ കണ്മണിക്ക് നല്ലൊരു ജോലിയോടൊപ്പം അറിയപ്പെടുന്ന ഗായിക ആവുക എന്നതാണ് ആഗ്രഹം. ദുബായില്‍ അച്ഛന്‍ ശശികുമാര്‍ ജോലി ചെയ്യുന്നതുകൊണ്ട് അമ്മ രേഖയാണ് എല്ലാത്തിനും പിന്തുണ.
കലോത്സവ വേദിയിലേക്ക് കണ്‍മണിയെ എത്തിച്ചത് അവളുടെ സംഗീതമാണ്. തന്റെ കുറവുകളെ ഓടിത്തോല്‍പ്പിക്കാന്‍ കൺമണിയുടെ കാലുകള്‍ക്ക് ശേഷിയില്ലെങ്കിലും . ഇതിനെല്ലാമുപരി ഉറപ്പുള്ള ഒരു മനസ്സാണവളുടെ കരുത്ത്. കണ്മണിക്കു താളം പിടിക്കാൻ കാര്യങ്ങൾ ഇല്ല. എന്നാൽ അതിമനോഹരമായി കാലു കൊണ്ട് താളം പിടിച്ച് കണ്ണൂരുകാർക്ക് അത്ഭുതമായി ഈ കൊച്ചു മിടുക്കി.
Post Your Comments