KeralaNews

വിജിലന്‍സ് കേസ് അന്വേഷണം : കാനത്തിന് ജേക്കബ് തോമസിന്റെ ചുട്ട മറുപടി

തിരുവനന്തപുരം : ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് വകുപ്പ് ഇഴയുകയാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവില്‍ 90 സിഐമാരും 34 ഡിവൈഎസ്പിമാരുമാണ് വിജിലന്‍സിലുളളത്. 196 സിഐമാരെയും 68 ഡിവൈഎസ്പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിത സമയത്തിനകം അന്വേഷിക്കാന്‍ കഴിയും.
നിലവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാകുമെന്നും അദ്ദേഹം ചോദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒറ്റകേസും അന്വേഷിക്കാതെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button