Automobile

നിരവധി തൊഴിൽ അവസരങ്ങളുമായി ജനറൽ മോട്ടോഴ്സ്

വാഷിംഗ്‌ടൺ : നിരവധി തൊഴിൽ അവസരങ്ങളുമായി ജനറൽ മോട്ടോഴ്സ് . പ്രമുഖ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സ് വരും വർഷങ്ങളിൽ 5,000 തൊഴിൽ അവസരങ്ങൾ യുഎസിൽ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങൾ നിർമിക്കുന്നതിനുമായി 100 കോടി യു എസ്സ് ഡോളർ കമ്പനി ചെലവഴിക്കും.കഴിഞ്ഞ വർഷം 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിരുന്നു.

ജനറൽ മോട്ടോഴ്സിനു പുറമെ ആമസോൺ, ഫോർഡ്, വാൾമാർട്ട് തുടങ്ങിയ കമ്പനികളും വരും വർഷങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button