സൗജന്യ 4ജി സേവനം നൽകി വിപണിയിൽ താരമായ ജിയോയെ വെല്ലാൻ പുത്തൻ സാങ്കേതിക വിദ്യ എയർടെൽ നടപ്പാക്കാന്‍ ഒരുങ്ങുന്നു. 3ജി നെറ്റ് വര്‍ക്കില്‍ 4ജിയുടെ വേഗത ലഭിക്കുന്ന ഡ്യുവല്‍ കാരിയര്‍ ടെക്നോളജി ഇതിനോടകം തന്നെ ഡൽഹിയിൽ എയർടെൽ പരീക്ഷിച്ചു കഴിഞ്ഞു. ഈ നൂതന ടെക്നോളജി രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെ മൊബൈല്‍ സേവന ദാതാവ് എന്ന ഖ്യാതിയും എയർടെൽ സ്വന്തമാക്കി. പ്രൊജക്‌ട് ലീപ് ഇന്റര്‍നെറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍ പരിപാടിയുടെ ഭാഗമായാണു പുതിയ പദ്ധതി എയർടെൽ നടപ്പാക്കിയത്.
ഡ്യുവല്‍ കാരിയര്‍ ടെക്നോളജി നടപ്പായാൽ 3ജി ഉപയോക്താക്കള്‍ക്കും 4ജിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ആസ്വദിക്കുവാൻ സാധിക്കും. ഡല്‍ഹി എന്‍സിആറില്‍ എയര്‍ടെല്ലിന് ആകെ 11.43 മില്യണ്‍ ഉപയോക്താക്കളാണുള്ളത്.
Post Your Comments