![radhika_vemula](/wp-content/uploads/2017/01/radhika_vemula_1701.jpg)
ഹൈദരാബാദ്: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിത് വെമുല ദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ അമ്മയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത രാധിക വെമുലയെ ഗൗച്ചിബൗളി സ്റ്റേഷനിലേക്കു മാറ്റി.
രോഹിത് വെമുല മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് അമ്മ അറസ്റ്റിലാകുന്നത്. രോഹിത് വെമുല ദിനത്തില്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രോഹിത് വെമുലയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം നടക്കാചന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.
അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വെമുലയുടെ മാതാവിനെ ഉള്‍പ്പെടെ വിലക്കി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
Post Your Comments