NewsIndia

നോട്ട് നിരോധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ താത്പര്യം മാനിച്ച് : ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്

ന്യൂഡല്‍ഹി : രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി രാം മാധവ്. നോട്ട് നിരോധനത്തിനു ശേഷമാണ് ഈ അവസ്ഥ കണ്ടുതുടങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാം മാധവ് ഇത് പറഞ്ഞത്. നോട്ട് നിരോധിച്ചത് രാഷ് ട്രീയ തീരുമാനമോ തിരഞ്ഞെടുപ്പ് കണക്കിലെടുത്തോ അല്ല, മറിച്ച് ദീര്‍ഘകാലത്തേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ താത്പര്യം മാനിച്ചെടുത്ത തീരുമാനമായിരുന്നു.

സമൂഹത്തിലെ പല വീഴ്ചകള്‍ക്കും കാരണം കള്ളപ്പണമാണ്. അത് ആരൊക്കെ കൈവശം വച്ചിട്ടുണ്ടോ അവരൊക്കെ ശിക്ഷിക്കപ്പെടണം-രാം മാധവ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ വിജയിക്കുകയോ തോല്‍ക്കുകയോ പ്രശ്‌നമല്ല. രാജ്യ താത്പര്യമായിരുന്നു പ്രധാനം. അതിനാണ് നോട്ട് നിരോധനമെന്ന തീരുമാനം കൈക്കൊണ്ടത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇലക്ഷനില്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button