NewsIndia

ചിന്നമ്മ വരില്ല : തമിഴ്നാടിന്റെ തലപ്പത്ത് പനീര്‍ശെല്‍വം തന്നെ ഇരിക്കുമെന്ന് നടരാജന്റെ ഉറപ്പ്

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ മാറ്റേണ്ട കാര്യമില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. പനീര്‍സെല്‍വത്തിന്റെ കീഴില്‍ സര്‍ക്കാര്‍ മികച്ച ഭരണമാണ് നടത്തുന്നത്. അദ്ദേഹത്തെ മാറ്റണമെന്ന അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും ഒരു നിരീക്ഷകന്‍ എന്ന നിലയിലാണ് അഭിപ്രായമെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ തോഴി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോഴാണ് നടരാജന്റെ ഈ അഭിപ്രായം എന്നത് വളരെ ശ്രദ്ധേയമാണ്.
എ.ഐ.എ.ഡി.എം.കെയും പാര്‍ട്ടി എം.എല്‍.എമാരുമാണു ശശികലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അതേസമയം, കാവി ശക്തികള്‍ ആര്യ – ദ്രാവിഡ വിഭാഗീയതയെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.

അത്തരം കാര്യങ്ങള്‍ നടപ്പാകില്ല. സമാധാന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത്തരം ശക്തികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എഐഎഡിഎംകെയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും നടരാജന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button