Kerala

ജോലിയിലെ മികവ് : പുതിയ പദ്ധതിയുമായി കെ.എസ്സ്.ആർ.ടി.സി

തിരുവനന്തപുരം  : ജോലിയിൽ മികവ് കാട്ടുന്നവരെ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി കെ.എസ്സ്.ആർ.ടി.സി. മികവ് കാട്ടുന്ന ഡ്രൈവർക്കും,കണ്ടക്ടർക്കും മാസം തോറും സമ്മാനം കൊടുക്കുന്ന പദ്ധതി ആരംഭിക്കുവാനാണ് കെ.എസ്സ്.ആർ.ടി.സി ഒരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും മികച്ച ഡ്രൈവറെയും,കണ്ടക്ടറെയും കണ്ടെത്തി ആയിരം രൂപ പാരിതോഷികമായിരിക്കും നൽകുക. ഒരു വർഷം തുടർച്ചയായി അംഗീകാരം നേടുന്നവര്‍ക്ക് അധിക ഇൻഗ്രിമെന്റും ലഭിക്കും.

മാസത്തിൽ നിശ്ചിത ദൂരം വാഹനം ഓടിക്കൽ, കൂടുതൽ മൈലേജ് ലഭിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ്,പരാതി രഹിത ഡ്രൈവിംഗ് , അപകടങ്ങൾ വരുത്തുന്നതിലേ കുറവ് എന്നിവയാണ് മികച്ച ഡ്രൈവറെ കണ്ടെത്തുവാനുള്ള മാനദണ്ഡങ്ങൾ.

യാത്രക്കാരോടുള്ള പെരുമാറ്റം, സർവീസ് സമയത്തിലെ കൃത്യത, ടിക്കറ്റ് കളക്ഷനിലെ വർദ്ധനവ് എന്നീ മാനദണ്ഡങ്ങൾ വഴിയാണ് മികച്ച കണ്ടക്ടറെ കണ്ടെത്തുക

ജില്ലാ ട്രാൻസ്‌പോർട് ഓഫീസർമാരുടെ നേതൃത്വത്തിലായിരിക്കും ഒരു ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും,കണ്ടക്ടറെയും കണ്ടെത്തുക. മാസ ശമ്പളത്തോട് കൂടിയായിരിക്കും പാരിതോഷിക തുക ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button