ന്യൂഡല്‍ഹി : അശ്ലീല വെബ്‌സൈറ്റുകളുടെ പ്രചാരം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരോധന നടപടി കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു. പ്രധാനമായും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പക്കുന്നത് തടയാനുള്ള പദ്ധതിക്കാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം രൂപം നല്‍കുന്നത്. വെബ്‌സൈറ്റുകള്‍ സഭ്യമായി പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വഴി കുട്ടികളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ദേശീയ കൂട്ടായ്മയുടെ ആലോചനാ യോഗത്തിലാണ്, ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയത്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ഡല്‍ഹി പൊലീസ്, ശിശുക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്ററര്‍, യൂട്യൂബ് എന്നിവയ്ക്കുള്ള പങ്കും അന്വേഷിക്കും. കൂടാതെ, നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍, പ്രത്യേക സംഘത്തെയും മേനക ഗാന്ധി നേതൃത്വം നല്‍കുന്ന വനിത ശിശു വികസന മന്ത്രാലയം നിയമിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments