Kerala

മഹാത്മാഗാന്ധിയെ മറന്ന് ഇടതുസര്‍ക്കാര്‍; ഗാന്ധിജിയുടെ പേരില്ലാതെ സര്‍ക്കാര്‍ സര്‍ക്കുലര്‍

തിരുവനന്തപുരം : ഗാന്ധിജിയുടെ പേരില്ലാതെ സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമാകുന്നു. ജനുവരി 30നുള്ള രക്തസാക്ഷി ദിനാചാരണത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് മഹാത്മാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്താത്തത്.

ജീവൻ ബലികഴിച്ചവരുടെ സ്മരാണാർഥം രക്തസാക്ഷിദിനം ആചരിക്കണമെന്നും, അന്ന് രാവിലെ 11 മണിക്ക് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നുമുള്ള നിർദ്ദേശം ഉൾകൊള്ളുന്ന സർക്കുലർ എല്ലാ സർക്കാർ ഓഫിസുകളിലേക്കും ഇതിനോടകം തന്നെ അയ്യച്ച് കഴിഞ്ഞു.

ഗാന്ധി സ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇറക്കിയ സർക്കുലറിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് മനഃപ്പൂർവ്വമാണെന്നും, ഉടൻ തന്നെ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടി ഗാന്ധിനിന്ദയാണ് എന്നും സുധീരൻ തൃശൂരിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button