തിരുവനന്തപുരം: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിജിലന്‍സിന് വേഗംപോരെന്നാണ് കാനം രാജേന്ദ്രന്റെ അഭിപ്രായം. വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഡയറക്ടറില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ശരിയല്ല. ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പല കേസുകളും ഒച്ചിഴയുന്ന വേഗതയിലാണ് നീങ്ങിയത്. വിജിലന്‍സ് സംവിധാനം പരിഷ്കരിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.
അതിനാല്‍ ആ കേസുകളിലെ കുറ്റക്കാരെ കണ്ടെത്തി പൊതുസമൂഹത്തില്‍ കൊണ്ടുവരണം. കെഎം മാണിക്കെതിരായ കേസുകളിലെ അന്വേഷണത്തിനും വേഗത പോര. വിജിലന്‍സ് പ്രവര്‍ത്തനം വസ്തുനിഷ്ഠമാകണമെന്നും കാനം വ്യക്തമാക്കുന്നു.
Post Your Comments