KeralaNews

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി : ഭീഷണിക്കു പിന്നിലെ ആളെ കണ്ടെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും പൊലീസും ഞെട്ടി

കോട്ടയ്ക്കല്‍ : സ്‌കൂളുകളിലെ വ്യാജ ബോംബ് സന്ദേശത്തിനു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂള്‍ അധികൃതരേയും കുട്ടികളേയും പരിഭ്രാന്തിയിലാഴ്ത്തി ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ ആശങ്കകളുടെ മണിക്കൂറായിരുന്നു പിന്നീട്. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം രണ്ടു സകൂളുകളെയാണ് തിങ്കളാഴ്ച രാവിലെ ആശങ്കയിലാക്കിയത്.

അഗ്നിസേനയുടെ മലപ്പുറം ഓഫീസിലേക്ക് രാവിലെ 8.45-നാണ് സ്‌കൂളുകളില്‍ നിന്ന് വിളിയെത്തിയത്.

ഉടന്‍തന്നെ പോലീസിന് വിവരം കൈമാറി. മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എടരിക്കോട് സ്‌കൂളിലെത്തി. എസ്.ഐ ആര്‍. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസുമെത്തി. വിളിച്ചയാള്‍ പറഞ്ഞ സ്‌കൂളിന്റെ പേര് വ്യക്തമാകാതിരുന്നതിനാല്‍ സാമ്യമുള്ള കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
രണ്ട് സ്‌കൂളുകളിലും രാവിലെ കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു സംഭവം. എടരിക്കോട് സ്‌കൂളിലേക്കെത്തിയ കുട്ടികളെ ഗ്രൗണ്ടില്‍ ത്തന്നെ നിര്‍ത്തി. സ്‌കൂള്‍ ബസുകളും പുറത്ത് നിര്‍ത്തിയിട്ടു. വിവരമറിഞ്ഞ് രക്ഷിതാക്കളടക്കം നൂറുകണക്കിനാളുകള്‍ എത്തി. പരിശോധന പൂര്‍ത്തിയാക്കിയശേഷം പതിനൊന്നരയോടെ ക്ലാസ് ആരംഭിച്ചു.
നുണബോംബാണെന്ന് പരിശോധനയില്‍ മനസ്സിലായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശ്വാസം നേരെ വീണത്. വ്യാജ ബോംബ് സന്ദേശത്തിനു പിന്നില്‍ ആരെന്നുള്ള അന്വേഷണമായിരുന്നു പിന്നീട്.

അന്വേഷണത്തിനൊടുവില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സംഭവത്തിനുപിന്നിലെന്ന് വൈകീട്ടോടെ പോലീസ് കണ്ടെത്തി. കൂട്ടുകാര്‍ കളിയാക്കുന്നതിലെ മനോവിഷമമാണ് ഇതിനു പ്രേരിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞത്.

വേങ്ങര സ്വദേശിയുടെ പേരിലെടുത്ത സിം ഉപയോഗിച്ചാണ് വിളിച്ചതെന്നു മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ കേസ് ജുവനൈല്‍ കാടതിക്ക് കൈമാറും. ചോദ്യംചെയ്തശേഷം വിദ്യാര്‍ത്ഥിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button