NewsIndia

വിവാഹവാഗ്ദാനം പാലിച്ചില്ല -യുവതി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു

ബെംഗളൂരു: വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകൻ വിവാഹ വാഗ്ദാനം പാലിക്കാതെ മറ്റൊരു വിവാഹത്തിന് ശ്രമിച്ചത് യുവതിയെ പ്രകോപിപ്പിച്ചു. കർണ്ണാടകയിലെ വിജയ നഗറിൽ വിക്രം ആശുപത്രിയിലെ നഴ്സായ ലിഡിയ എന്ന യുവതി കാമുകനായ ജയകുമാറിനെ ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു.യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. യുവതി പോലീസ് കസ്റ്റഡിയിലും.

നാല് വര്‍ഷങ്ങളോളം ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറിയതാണ് യുവതിയെ ഈ കടും കൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.ഇവർ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നതായും എന്നാൽ കൗൺസിലിംഗിന് ശേഷവും ജയകുമാർ മറ്റൊരു വിവാഹത്തിന് ച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button