KeralaNews

കേരളത്തില്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ്; ഫോണ്‍വഴി രഹസ്യ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി. തിരുവനന്തപുരം വൈദ്യുതി ഭവനില്‍നിന്നും കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററുകളിലേക്കും വിവിധ പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കും ഫോണ്‍ വഴിയാണ് നിര്‍ദേശം നല്‍കിയത്. ലോഡ് ഷെഡിങ് തീരുമാനം പുറത്തറഞ്ഞില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുമെന്ന സാഹചര്യത്തിലാണ് ഫോണ്‍ വഴിയുള്ള രഹസ്യനിര്‍ദേശം. ഓരോ ഫീഡറുകള്‍ക്കു കീഴിലും അര മണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സമയം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താനാണു നിര്‍ദേശം. ഫീഡറുകളെ നഗര-ഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി,സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. വി.ഐ.പികള്‍ അധിവസിക്കുന്ന നഗരമേഖലയെ ലോഡ് ഷെഡിങില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ പത്തുമിനിട്ടില്‍ കൂടുതല്‍ വൈദ്യുതി നിലയ്ക്കില്ല. അതേസമയം സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ ഗ്രാമങ്ങളില്‍ അരമണിക്കൂറെങ്കിലും കുറഞ്ഞത് വൈദ്യുതി മുടക്കാനാണ് നിര്‍ദേശം. ഗ്രാമപ്രദേശങ്ങളില്‍ അരമണിക്കൂര്‍ കറന്റില്ലാതായാലും പരാതികളുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഒരു സ്ഥലത്ത് സ്ഥിരമായി ഒരേ സമയം വൈദ്യുതി മുടക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016 മാര്‍ച്ച് 29ന് രേഖപ്പെടുത്തിയ 80.44 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്ത് ഇതുവരെയുള്ള കൂടിയ വൈദ്യുതി ഉപഭോഗം. ഈ വര്‍ഷം ഇതിനെക്കാള്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

shortlink

Post Your Comments


Back to top button