NewsBusiness

ഡിജിറ്റല്‍ മത്സരത്തിലേയ്ക്ക് പേയ്‌മെന്റ് ബാങ്കുകളുടെ ചുവടുവെപ്പ് ..

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങളുടെ ഭാഗമായി ബാങ്കിംഗ് മേഖലയിലെ മത്സരം കൂടുതല്‍ ശക്തമാകുന്നു. വന്‍കിട ബാങ്കുകളുടെ ഇടപാടുകാരെ ഒരു പരിധി വരെ തട്ടിയെടുക്കുന്ന പേയ്‌മെന്റ് ബാങ്കുകളാണ് ബാങ്കിംഗ് രംഗത്ത് പുതിയ വിപ്ലവവുമായി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

സാധാരണക്കാരായ ഇടപാടുകളെ കൂടുതലായി ഡിജിറ്റല്‍ ബാങ്കിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇവരുടെ വരവ്.

ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെന്റ് ബാങ്കിന് എയര്‍ടെല്ലാണ് തുടക്കമിട്ടത്. പേ ടി എമ്മിന്റേത് അടുത്ത ആഴ്ച എത്തും. കഴിഞ്ഞ ഏപ്രിലില്‍ 11 പേയ്‌മെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രിയസ്, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ . ഇന്ത്യ പോസ്റ്റ് ബാങ്ക് പേയ്‌മെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ പദ്ധതി പ്രകാരം ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നും ചാര്‍ജില്ലാതെ മൊബൈലിലൂടെ പണം മാറ്റാം. സ്വകാര്യ കമ്പനികള്‍ക്ക് ചെറുകിട നിക്ഷേപ-വായ്പാ ഇടം തുറന്നു കൊടുക്കുന്നതാണ് പേയ്‌മെന്റ് ബാങ്കിംഗ് സമ്പ്രദായം. ഡിജിറ്റല്‍ മൊബൈല്‍ ഇടപാടുകളാണ് ഈ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുക.

രണ്ടര ലക്ഷം ബാങ്കിംഗ് പേയ്‌മെന്റും 3000 കോടി രൂപയുടെ നിക്ഷേപവും 50 ലക്ഷം ചെറുകിട വ്യാപാരികളുമാണ് ഭാരതി എയര്‍ടെല്‍ കമ്പനി ലക്ഷ്യമിടുന്നത്. ബാങ്കിംഗ് പേയ്‌മെന്റ് വഴി സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. ആവശ്യാര്‍ത്ഥം പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് ഇതിന്റെ ഗുണം.

shortlink

Post Your Comments


Back to top button