KeralaNewsInternational

ഗണപതി, സരസ്വതി, ദേശീയ പതാക തുടങ്ങിയ ചവിട്ടികൾ മുതൽ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള വള്ളിച്ചെരുപ്പ് വരെ- മലയാളികളുടെ സൈബർ ആക്രമണം ആമസോണിനും

 

ന്യൂയോര്‍ക്ക് ടൈംസ്, മറിയ ഷെറപ്പോവ, പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം ബജ്വ എന്നിവർക്ക് ശേഷം മലയാളി കളുടെ സൈബർ ആക്രമണം ഏറ്റുവാങ്ങാൻ ആമസോണും.ഇന്ത്യന്‍ പതാക ആലേഖനം ചവിട്ടു മെതി ചെയ്ത വില്‍പ്പനയ്ക്ക് വെച്ച ആമസോണ്‍,അത് സുഷമ സ്വരാജിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരിന്നു.എന്നാൽ അതിനു ശേഷമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത വള്ളി ചെരുപ്പ് ഇറക്കിയത്. ഇതോടെ സോഷ്യൽ മീഡിയ പൊങ്കാല ഏറ്റുവാങ്ങാൻ ആമസോണും വിധിക്കപ്പെടുകയായിരുന്നു.

മലയാളികളുടെ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജ് പൊങ്കാലയ്ക്ക് ആഹ്വാനം നല്കിക്കൊണ്ട് പോസ്റ്റിട്ടുട്ടുണ്ട്. മലയാള ഭാഷ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആമസോണിന്റെ പേജ്.ഓം എന്ന് രേഖപ്പെടുത്തിയ അടിവസ്ത്രങ്ങള്‍, ഗണപതി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചവിട്ടികള്‍, ദേശീയപതാക ആലേഖനം ചെയ്ത പാദരക്ഷകള്‍ ഇവയെല്ലാം ഇന്ത്യയെ അപമാനിക്കാനായി മനഃപൂർവ്വം ചെയ്യുന്നതാണെന്നാണ് മലയാളികളുടെ കമന്റുകൾ.amazon ponk

shortlink

Post Your Comments


Back to top button