ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ വീണ്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുങ്ങി. വിവാദ പരാമര്‍ശം നടത്തിയ കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മറ്റുള്ളവരില്‍ നിന്ന് കൈക്കൂലി വാങ്ങിക്കോളൂ, പക്ഷെ വോട്ട് ആംആദ്മിക്ക് മാത്രമായിരിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പനാജിയില്‍ നടന്ന പൊതുസമ്മേളനത്തില്‍വെച്ചായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ജനുവരി 19നകം ഇതില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്.
കെജ്രിവാളിന്റെ പരാമര്‍ശം വോട്ടിന് വേണ്ടി കൈക്കൂലി വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Post Your Comments