KeralaNews

ഡി.ജെ.പാര്‍ട്ടി നിരോധനത്തിന് പുല്ലുവില : ഡി.ജെ പാര്‍ട്ടികള്‍ക്കായി യുവാക്കള്‍ അയല്‍സംസ്ഥാനങ്ങളിലേയ്ക്ക്

കൊച്ചി: ഡി.ജെ പാര്‍ട്ടികള്‍ കേരളത്തില്‍ നിരോധിച്ചതൊന്നും അവരുടെ ആഘോഷങ്ങള്‍ക്ക് തടസമായില്ല. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി യുവാക്കളാണ് പുതുവര്‍ഷത്തില്‍ ഡി.ജെ ആഘോഷത്തിനായി ഇത്തവണ അയല്‍ സംസ്ഥാനങ്ങളിലെത്തിയത്. എഫണാകുളം-തൃശൂര്‍ ജില്ലകളില്‍ നിന്നു മാത്രം 150 ഓളം പേരാണ് ഡി.ജെ പാര്‍ട്ടിക്കായി അയല്‍സംസ്ഥാനത്ത് എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പൊലീസിന്റെ പിടിയിലായ ഒരു വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ബംഗളൂരുവില്‍ വെച്ച് ലഹരി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ലഭിച്ചു. ഗോവയും യുവാക്കളുടെ കേന്ദ്രമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഈ സംഘങ്ങള്‍ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി അവരുടെ കയ്യില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങി പണയപ്പെടുത്തിയാണ് ഇവര്‍ ലഹരിക്കുള്ള പണം കണ്ടെത്തുന്നത്. ഒരാള്‍ തന്നെ അഞ്ചിലേറെ പെണ്‍കുട്ടികളെയാണ് കാമുകിമാരായി കൊണ്ടു നടക്കുന്നത്. ഇത്തരക്കാര്‍ക്കായി പൊലീസ് സംസ്ഥാനമൊട്ടാകെ വലവിരിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button