ഓയൂര്‍: കന്യാസ്ത്രീ മഠത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കാട്ടറ നടുക്കുന്ന് ബഥിനി മഠത്തിലാണ് സംഭവം. മഠത്തിലെ അന്തേവാസിയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര വെണ്‍പകല്‍ കല്ലുവിള വീട്ടില്‍ അഞ്ജു(20)വാണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്ന് വ്യക്തമല്ല. പിതാവ് മരിച്ച അഞ്ജു മഠത്തിലെ അടുക്കളയില്‍ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments