കണ്ണൂര്‍ : കൗമാരകലയുടെ കേളികൊട്ടിന് തിരശ്ശീല ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. 57-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനാണ് നാളെ കണ്ണൂരില്‍ തിരിതെളിയുക. മത്സരാര്‍ത്ഥികളുടെ ആദ്യസംഘം ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍ കലോത്സവച്ചൂടേറും.
12,000 മത്സരാര്‍ത്ഥികള്‍ ഇന്ന് മുതല്‍ കണ്ണൂരിലേക്ക് ഒഴുകും. കലാസ്വാദകര്‍ വേറെ. വൈകീട്ട് മൂന്നു മണിക്ക് ആദ്യസംഘം എറണാകുളത്ത് നിന്നെത്തും. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാവും കൗമാര പ്രതിഭകളെ സ്വീകരിക്കുന്നത്.
കണ്ണൂരിന്റെ സാംസ്‌കാരിക പാരമ്പര്യം അണിനിരക്കുന്ന ഘോഷയാത്രക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നാവും ഇരുപത് വേദികളിലായി 232 ഇനങ്ങളില്‍ നടക്കുന്ന ഒരാഴ്ചത്തെ ഉത്സവം. ജനുവരി 22 നാണ് കലോത്സവത്തിന് തിരശ്ശീല വീഴുക
Post Your Comments