ന്യൂ ഡൽഹി : പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൂർണമായി ഉപേക്ഷിക്കാനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നു. പുതിയ നയത്തിന്റെ കരടു രൂപം ഉടന്‍ പുറത്തിറക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ പുനരുപയോഗിക്കാനുംള്ള പദ്ധതിക്ക് രൂപം നൽകാനും, ചെന്നൈ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടമൊബീല്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
രാജ്യത്തുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തില്‍ 65 ശതമാനവും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് സൃഷ്ടിക്കുന്നത്. പുതിയ നയം നടപ്പിലായാൽ 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് വീണ്ടും രജിസ്ട്രേഷന്‍ നല്‍കുന്ന സമ്പ്രദായം നിലയ്ക്കും.
Post Your Comments