തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഗുണ്ടായിസമാണ് ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍ നടന്നത്. അഴീക്കോട് മേനോന് ബസാറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന് ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി (47) നെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവില് പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇയാളെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയിന്മേല് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
Post Your Comments