
ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണ ഉണ്ടായിരുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മിര മക്‌ഡൊണാള്‍ഡിന്റെ പുസ്തകത്തിലാണ് ഡോവലിന്റെ വെളിപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റണ്‍വേയില്‍ ആയുധധാരികളായ നിരവധി താലിബാന്‍ ഭീകരരുണ്ടായിരുന്നുവെന്നും അക്കൂട്ടത്തില്‍ ഐ.എസ്.ഐയില്‍ നിന്നുള്ള രണ്ടുപേര് ഉണ്ടായിരുന്നതായും അവരില്‍ ഒരാള്‍ ലെഫ്. കേണലും മറ്റൊരാള്‍ മേജറുമായിരുന്നുവെന്നും ഡോവൽ പറയുന്നു.
നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 180 യാത്രക്കാരുമായി പോയ എയർ ഇന്ത്യയുടെ വിമാനമാണ് പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുള്‍-മുജാഹിദ്ദീനിന്റെ പിന്തുണയോടെ ഭീകരർ റാഞ്ചിയത്. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് യാത്രക്കാരെ മോചിപ്പിച്ചത്.
Post Your Comments