ന്യൂഡൽഹി: കേരള ബജറ്റില്‍ അവതരിപ്പിച്ച കൊഴുപ്പ് നികുതി എന്ന ആശയം രാജ്യവ്യാപകമാക്കാൻ ശുപാർശ.ആരോഗ്യം, ശുചിത്വം, നഗരവികസനം എന്നിവയ്ക്കായി രൂപീകരിച്ച സമിതിയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ഇങ്ങനെയൊരു നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.അധികമായി പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ ചേര്‍ത്തുള്ള ഭക്ഷണോല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കണം എന്നാണ് നിര്‍ദേശം.ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ജങ്ക് ഫുഡ് എന്ന വാക്കിന് വ്യക്തമായ വിശേഷണം ഇല്ലാത്ത പശ്ചാത്തലത്തിലാണ് സമിതി ഇങ്ങനെയൊരു നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്.
സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്ന അധികവരുമാനം ആരോഗ്യബജറ്റിലേക്ക് വഴിമാറ്റി ചിലവിടാമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാണെന്നും പ്രധാനമന്ത്രി അനുമതി നല്‍കുകയാണെങ്കില്‍ നികുതി നിര്‍ദേശം ബജറ്റില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.അനാരോഗ്യകരമായ ബര്‍ഗര്‍, പിസ, പാസ്ത എന്നിങ്ങനെയുള്ള ജങ്ക് ഫുഡ് നിരുത്സാഹപ്പെടുത്താനാണ് കഴിഞ്ഞ കേരള ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് കൊഴുപ്പ് നികുതി നിര്‍ദേശം മുന്നോട്ട് വച്ചത്.
Post Your Comments