ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഒരുതരത്തിലും ഹനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രാലയം. നോട്ട് പിന്‍വലിക്കലും തുടര്‍നടപടികളും ആര്‍.ബി.ഐയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന ആര്‍.ബി.ഐ ജീവനക്കാരുടെ സംഘടനയുടെ വിമര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഒരുതരത്തിലും ഹനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ പതിവായി കൂടിയാലോചനകള്‍ നടക്കാറുണ്ട്. ഒരിക്കലും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഹനിച്ചിട്ടില്ലെന്നും കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി. ആര്‍ബിഐയുടെ സ്വയം ഭരണാവകാശത്തെ സര്‍ക്കാര്‍ പൂര്‍ണമായും ബഹുമാനിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് അയച്ച കത്തിലാണ് ജീവനക്കാര്‍ വിമര്‍ശനം ഉന്നയിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായ മോശമായെന്നു മാത്രമല്ല, സ്വയംഭരണാവകാശത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറിയെന്നുമാണ് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് നല്‍കിയ കത്തിലെ വിമര്‍ശനം.
റിസര്‍വ് ബാങ്കിന്റെ അധികാരങ്ങളും അവകാശങ്ങളും ഹനിക്കപ്പെട്ടു.1935 മുതല്‍ നോട്ട് അച്ചടിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നത് ആര്‍ബിഐ ആണ്. പുതിയ സാഹചര്യം പഠിക്കുന്നതിനായി ധനകാര്യഉദ്യോഗസ്ഥരെ നിയമിച്ച കേന്ദ്ര നടപടി ശരിയല്ലെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments